കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വെള്ളത്തെ ചൊല്ലി തർക്കം, തമ്മിൽ തല്ല്; വീഡിയോ

ബിഹാറിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വെള്ളത്തിനായി തമ്മിൽ തല്ല്. ഐസൊലേഷൻ കേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന പരാതി നിലനിൽക്കെയാണ് സംഭവം. 150 ഓളം പേർ കഴിയുന്ന ക്വാറന്റീൻ കേന്ദ്രത്തിലാണ് വെള്ളം ഇല്ലാതായതോടെ ആളുകൾക്കിടയിൽ സംഘർഷം ഉടലെടുത്തത്.

പാറ്റ്‌നയിൽ നിന്ന് 120 കിലോമീറ്റർ അകലെ ഫുൽഹാരയിലാണ് സംഭവം. ക്വാറന്റീൻ കേന്ദ്രത്തിലേയ്ക്ക് ഒരു ടാങ്ക് വെള്ളവുമായി ലോറി എത്തിയതോടെ ആളുകൾ ബക്കറ്റുമായി ഇറങ്ങിയോടി. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലംഘിച്ചുകൊണ്ട് ആളുകൾ കൂട്ടംകൂടി. ഉന്തുകയും തള്ളുകയും ചെയ്ത ഇവർ പരസ്പരം ചീത്തവിളിക്കാൻ ആരംഭിക്കുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More