Advertisement

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റാന്‍ ഉന്നതാധികാര യോഗത്തില്‍ നിര്‍ദേശം

May 18, 2020
Google News 4 minutes Read

സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 ല്‍ നിന്ന് ജൂണ്‍ മാസത്തിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ജൂണ്‍ ഒന്ന് മുതല്‍ പരീക്ഷകള്‍ നടത്താമെന്നാണ് ഉന്നതാധികാര യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്. രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലായിരുന്നു ഇത്തരത്തില്‍ ഒരു നിര്‍ദേശം ഉന്നതാധികാര സമിതി യോഗത്തില്‍ ഉയര്‍ന്നത്.  എന്നാല്‍ വൈകുന്നേരം നടക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാകും ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാവുക.

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഈ അവസരത്തിൽ പരീക്ഷകൾ നടത്തുന്നതിൽ ആശങ്കകൾ ഉയർന്ന് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനമാകുന്നത്.

പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ( Press meet 5.00 PM, 18-05-2020)

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. (18-05-2020, 12.00 PM)

എന്നാല്‍ പിന്നീട് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം പരീക്ഷ നേരത്തെ തീരുമാനിച്ച തിയതിയില്‍ തന്നെ നടത്താന്‍ തീരുമാനമുണ്ടായി (news updated on 18-05-2020 )

അതേസമയം, ക്ലാസുകൾ ജൂണ് ഒന്ന് മുതൽ തന്നെ തുടങ്ങാൻ തീരുമാനമായി. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈനായാണ് ക്ലാസുകൾ നടത്തുക. എന്നാൽ രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിന് സംവിധാമില്ലെന്ന് കണ്ടെത്തി. ഇവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പറഞ്ഞു. സ്‌കൂളുകളിലോ വീടുകളിൽ തന്നെയോ ക്രമീകരണമുണ്ടാക്കും.

കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 ന് തന്നെ തുടങ്ങും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ തിയതികളില്‍ നടത്തുമെന്നാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. (updated – 20-05-2020, 04.56 PM

 

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി (Updated on 20-05-2020, 11.29am)

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം  തിയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

story highlights- coronavirus, SSLC exam, plus two exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here