100 വാട്ടിന്റെ ബൾബ് ഉപയോഗിക്കുന്നതിനെ തുടർന്ന് തർക്കം; വീട്ടുടമയുടെ മർദനമേറ്റ് വാടകക്കാരൻ മരിച്ചു

100 വാട്ടിന്റെ ബൾബ് ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് വീട്ടുടമയുടെ മർദനമേറ്റ് വാടകക്കാരൻ മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ഹർഷ് വിഹാറിലെ ഇ- റിക്ഷാ ഡ്രൈവറായ ജഗദീഷാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തെ തുടർന്ന് വീട്ടുടമയായ 38കാരൻ അമിതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അമിതിന്റെ വീടിന്റെ മുകൾനിലയിലാണ് ജഗദീഷും കുടുംബവും താമസിക്കുന്നത്. ജഗദീഷ് വീട്ടിൽ 100 വാട്ടിന്റെ ബൾബ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട അമിത്, ബൾബ് മാറ്റണമെന്നും 100 വാട്ടിന്റെ ബൾബ് കൂടുതൽ വൈദ്യുതി ചെലവാകുമെന്നും അമിത് പറഞ്ഞു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. അമിത് ജഗദീഷിനെ മർദിക്കുകയും 100 വാട്ടിന്റെ ബൾബ് മാറ്റി അമിത് എൽഇഡി ബൾബ് സ്ഥാപിച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

മർദനത്തിൽ ബോധ രഹിതനായ ജഗദീഷിനെ ഭാര്യയും മറ്റൊരു ബന്ധുവും കൂടി ആശുപത്രിയിലെത്തിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ജഗദീഷ് മരിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ആന്തരിക പരുക്കാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനു പിന്നാലെ വീട്ടുടമസ്ഥനായ അമിതിനെതിരെ ജഗദീഷിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Story highlight: Dispute over the use of a 100 watt bulb; The tenant died after being beaten by the landlord

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top