കൊവിഡ്: കോഴിക്കോട് 7440 പേര്‍ നിരീക്ഷണത്തില്‍, 30,067 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 703 പേര്‍ ഉള്‍പ്പെടെ 7440 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 30,067 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 22 പേര്‍ ഉള്‍പ്പെടെ 103 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 75 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. ഇന്ന് 21 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.

Read Also:കോഴിക്കോട് ഒരു വയസുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി കൊവിഡ്

ഇന്ന് വന്ന 334 പേര്‍ ഉള്‍പ്പെടെ ആകെ 2042 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 582 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 1430 പേര്‍ വീടുകളിലും 30 പേര്‍ ആശുപത്രിയിലുമാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 116 പേര്‍ ഗര്‍ഭിണികളാണ്. ഇന്ന് 181 സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 4736 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4513 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4433 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച 223 സാമ്പിളുകളുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

Story high lights-covid 19 ;7440 persons under observation in Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top