‘മഠത്തിനുളളിൽവച്ച് കൊല്ലപ്പെടുമെന്ന് ആശങ്കയുണ്ട്’: സിസ്റ്റർ ലൂസി കളപ്പുര; 24 Exclusive

ലൂസി

താൻ മഠത്തിനുളളിൽവെച്ച് കൊല്ലപ്പെടുമെന്ന ആശങ്കയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര. താൻ കണ്ട അരുതാത്ത കാഴ്ച സഭാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മഠത്തിന് സമീപം കഴിഞ്ഞ ദിവസം എത്തിയ അപരിചിതനിൽ സംശയമുണ്ടെന്നും താൻ ഉടൻ കൊല്ലപ്പെടാനോ തന്നെ മനോരോഗിയാക്കി മാറ്റാനോ സാധ്യതയുണ്ടെന്നും ലൂസി കളപ്പുര ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്.

നിലവിൽ തന്റെ ആരോപണങ്ങൾ തെളിയിക്കാൻ നുണ പരിശോധക്ക് വരെ തയ്യാറാണെന്നും തനിക്ക് എതിർവാദം പറയുന്നവരേയും അതിന് വെല്ലുവിളിക്കുന്നതായും സിസ്റ്റർ ലൂസി പറഞ്ഞു.

Read Also : ‘അസഭ്യ വർഷവും ഭീഷണിയും തുടരുന്നു’; പുതിയ ആരോപണങ്ങളുമായി ലൂസി കളപ്പുര

എന്നാൽ സിസ്റ്റർ ലൂസി ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അവാസ്ഥവമെന്നാണ് മാനന്തവാടി രൂപതയുടെ പ്രതികരണം.ആരോപണം അന്വേഷിച്ച സംഘത്തിന് ഇക്കാര്യം ബോധ്യപ്പെട്ടതാണ്. ലൂസിക്കെതിരെ വിട്ടുവീഴ്ചകളില്ലാത്ത നിയമനടപടി ഇനി ശക്തമാക്കുമെന്നും സഭാവക്താവ് സാലു എബ്രഹാം ട്വന്റി ഫോറിനോട് പറഞ്ഞു.

തനിക്ക് വധഭീഷണിയുണ്ടെന്ന രീതിയിൽ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതി വെളളമുണ്ട പൊലീസ് അന്വേഷിച്ച് വരികയാണ്. മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ അപ്പീൽ വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വിവാദങ്ങൾ.

Story Highlights- fears murder says lucy kalappura 24 exclusive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top