ഓൺലൈൻ ക്ലാസ്; ബിവറേജസ് കോർപ്പറേഷൻ 500 ടിവികൾ നൽകും

ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ നേതൃത്തിൽ 500 ടിവികൾ വാങ്ങി നൽകും. പൊതുനന്മ ഫണ്ട് ഉപയോഗിച്ചായിരിക്കും ടിവികൾ വാങ്ങി നൽകുക. നിരവധി വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

read also: സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്; 24 പേർക്ക് രോഗമുക്തി

ഓൺലൈൻ ക്ലാസ് എല്ലാവർക്കും ലഭ്യമാകുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്.
ആദ്യത്തെ രണ്ടാഴ്ച ട്രയൽ സംപ്രേക്ഷണമാണ് നടക്കുന്നത്. ഓൺലൈൻ ക്ലാസുകൾ വിദ്യാലയങ്ങൾ തുറക്കുന്നതുവരെയുള്ള താത്കാലിക നടപടിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഓൺലൈൻ ക്ലാസിന് വലിയ സ്വീകാര്യത ലഭിച്ചു. 41 ലക്ഷം കുട്ടികളേയും ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുപ്പിക്കാനാണ് ശ്രമിച്ചത്. 2,61,784 കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഇവരേയും ചേർത്ത് നിർത്താൻ സാധിക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്. സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് പിടിഎ കുടുംബശ്രീ എന്നിവ വഴി സഹായത്തിന് ശ്രമിക്കുന്നുണ്ട്. സഹായം നൽകാൻ എംഎൽഎമാരുടെ പിന്തുണ തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights- online class

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top