കോഴിക്കോട് മെഡിക്കല്‍ കോളജിലെ 118 ആരോഗ്യപ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

covid19 kozhikode

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ 118 ജീവനക്കാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 189 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയ മണിയൂര്‍ സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. യുവതിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഡോക്ടര്‍മാര്‍ അടക്കം 189 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 120 പേരുടെ സ്രവ പരിശോധനയാണ് നടത്തിയത്. ഫലം വന്ന 118 പേര്‍ക്കും കൊവിഡ് നെഗറ്റീവ് ആണ്. ഇനി രണ്ടു പേരുടെ ഫലം കൂടി വരാനുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തതിനിടെ കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കളക്ടര്‍ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ കാലാവധി അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

 

Story Highlights: kozhikode, Covid test results by health workers are negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top