ഡൽഹിയിൽ കൊവിഡ് ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് വിദഗ്ധ സമിതി ശുപാർശ

delhi coronavirus

ഡൽഹിയിൽ കൊവിഡ് ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് ശുപാർശ. സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സമിതിയുടേതാണ് ശുപാർശ. ആശുപത്രികളിൽ കിടക്കകൾ കരിചഞ്ച വഴി വിൽക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. അതിനിടെ ഡൽഹി അതിർത്തിയിലെ ഗ്രേറ്റർ നോയ്ഡയിൽ ഗർഭിണി ചികിത്സ ലഭിക്കാതെ മരിച്ചു.

അതിതീവ്രമായ നിലയിൽ വർധിക്കുകയാണ് ഡൽഹിയിലെ കൊവിഡ് കേസുകൾ. ചികിത്സ ലഭിക്കാതെ രോഗികൾ മരിച്ചുവെന്ന് പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി പോരായ്മകൾ നികത്താൻ ഡോ.മഹേഷ് വർമ്മ തലവനായ അഞ്ചംഗ ഡോക്ടർമാരുടെ സമിതിക്ക് സർക്കാർ രൂപം നൽകിയത്. ഡൽഹി നിവാസികൾക്ക് മാത്രമായി ഡൽഹിയിലെ ചികിത്സാ സൗകര്യങ്ങൾ മാറ്റണമെന്നാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം.

Read Also: സ്വന്തം കുടുംബത്തിൽ സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുമ്പോൾ…

അല്ലാത്തപക്ഷം മൂന്ന് ദിവസം കൊണ്ട് ആശുപത്രികൾ നിറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്മേലുള്ള അന്തിമ തീരുമാനം സർക്കാർ വൈകാതെ സ്വീകരിക്കും. അതിനിടെ കൊവിഡ് രോഗികളെ ചികിത്സിക്കാതെ മാറ്റി നിർത്തുന്ന സ്വകാര്യ ആശുപത്രികളുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ച്ചക്കാലമായി സർക്കാർ സംസ്ഥാന അതിർത്തികൾ അടച്ചിരുന്നു. റാപിഡ് ടെസ്റ്റ് ആപ് ഉപയോഗിക്കാത്തതിനാൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ഗ്രേറ്റർ നോയിഡയിൽ ചികിത്സ ലഭിക്കാതെ ആംബുലൻസിൽ 13 മണിക്കൂറോളം ചെലവഴിച്ച ഗർഭിണി മരിച്ചു. കിടക്കയില്ലെന്ന് പറഞ്ഞാണ് എട്ട് ആശുപത്രികളിൽ നിന്ന് ചികിത്സ നിഷേധിച്ചതായി ബന്ധുക്കളുടെ പരാതി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

 

delhi, coronavirus, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top