സർക്കാർ ക്വാറന്റീനിലായിരുന്നയാൾ ചാടിപ്പോയി

quarantine

വയനാട് തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ സർക്കാർ ക്വാറന്റീനിലായിരുന്നയാൾ ചാടിപ്പോയി. കോട്ടയം ജില്ലക്കാരനായ ചിറ്റേടത്ത് മണിക്കുട്ടനാണ് ചാടിപ്പോയത്. കോട്ടയം വാകത്താനം സ്വദേശിയാണ്.

Read Also:ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാതെ വയനാട്ടിലെ 40 ശതമാനത്തിലധികം ആദിവാസി വിദ്യാർത്ഥികൾ

ഇന്നലെ രാവിലെ മുതലാണ് മണിക്കുട്ടനെ കാണാതായത്. പഞ്ചായത്ത് അധികൃതർ ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് മണിക്കുട്ടൻ അവിടെയില്ലെന്ന കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജിൽ സർക്കാർ ക്വാറന്റീനിലായിരുന്നു. പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ ഇയാൾ ചാടിപ്പോയതായി പരാതി നൽകിയിട്ടുണ്ട്. മണിക്കുട്ടനെതിരെ പൊലീസ് പകർച്ചവ്യാധി നിയമവും മറ്റു വകുപ്പുകളും ചുമത്തി കേസ് എടുത്തു. കർണാടകയിൽ നിന്ന് പാസില്ലാതെ തോൽപ്പെട്ടി വഴി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ സർക്കാർ ക്വാറന്റീനിൽ ആക്കുകയായിരുന്നു.

Story highlights-government quarantine person ran away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top