Advertisement

മഞ്ചേരി നഗരസഭയിലെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ

June 6, 2020
Google News 2 minutes Read
malappuram manjeri

മലപ്പുറം മഞ്ചേരി നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടാതെ മലപ്പുറത്തെ ആനക്കയം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡും തിരൂരങ്ങാടി നഗരസഭയിലെ ഒരു വാർഡും കേരള ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

കണ്ടെയ്ൻമെന്റ് സോണുകളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിരിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും കർശനമായി പാലിച്ചിരിക്കേണ്ടതാണ്. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 26(2), 30(2)(iii) (iv), 34 (b)(c) എന്നിവ പ്രകാരമാണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചെരണി, നെല്ലിപ്പറമ്പ്, മംഗലശേരി, താന്നിപ്പാറ, കിഴക്കേത്തല, മഞ്ചേരി ടൗൺ, വേമ്പൂർ എന്നിവയാണ് കണ്ടെയ്‌മെന്റ് സോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. അതേസമയം മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) കൊവിഡ് ബാധിച്ചുമരിച്ചു. കഴിഞ്ഞ 24ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ് മരണം സംഭവിച്ചത്.

Read Also:കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേർക്ക് കൂടി കൊവിഡ് ബാധയുണ്ട്. ന്യൂമോണിയ അടക്കമുള്ള മറ്റ് രോഗങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ 21 ാം തീയതി മുംബൈയിൽ കുടുംബസമ്മേതം കേരളത്തിൽ എത്തിയതായിരുന്നു. 24 ാം തിയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ 30 ാം തിയതിയോടെ ആരോഗ്യനില കൂടുതൽ വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

Story highlights-manjeri town in containment zone malappuram covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here