Advertisement

താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണം; കത്തയച്ച് നിർമാതാക്കൾ

June 6, 2020
Google News 1 minute Read
malayalam cinema crisis

താരങ്ങളും അണിയറ പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് അയച്ചു. അമ്മ, ഫെഫ്ക സംഘടനകൾക്കാണ് കത്ത് അയച്ചത്. എത്രയും വേഗം സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്ത് അഭിപ്രായ സമന്വയത്തിൽ എത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നു. വിഷയം ചർച്ച ചെയ്യാൻ താരസംഘടന എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും നിർമാതാക്കളുടെ സംഘടന ഔദ്യോഗികമായി കത്തയച്ചു.

Read Also: ‘ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്’ കെ ആർ മീരയുടെ കുറിപ്പ്

താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം വലിയ അളവിൽ കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം എത്രയും വേഗം സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്ത് എല്ലാവരും ഒന്നിച്ചിരുന്ന് അഭിപ്രായ സമന്വയത്തിൽ എത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിർമാതാക്കളുടെ ആവശ്യം ന്യായമാണെന്ന നിലപാടിലാണ് ഫെഫ്ക. വിഷയം പ്രാഥമികമായി ചർച്ച ചെയ്യാൻ ഫെഫ്കയുടെ നിർവാഹക സമിതി ഇന്ന് യോഗം ചേർന്നിരുന്നു.

താരങ്ങളും സാങ്കേതിക പ്രവർത്തകരും 25 മുതൽ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നാണ് നിർമാതാക്കളുടെ താത്പര്യം. തിയറ്ററുകൾ എന്ന് തുറക്കുമെന്നതിൽ വ്യക്തതയില്ല. സാറ്റലൈറ്റ്, ഓവർസീസ് റേറ്റുകളിൽ വലിയ കുറവുണ്ടാകും. സിനിമകൾ റിലീസ് ചെയ്താലും വരുമാനത്തിൽ 50 ശതമാനത്തോളം കുറവ് വരുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ചർച്ചയ്ക്ക് തയാറാണെന്ന് താര സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

 

producers association, amma, fefka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here