Advertisement

അഞ്ചലിലെ ദമ്പതികളുടെ മരണം; സിഐ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപണം

June 6, 2020
Google News 2 minutes Read
kollam suicide

അഞ്ചലില്‍ ദമ്പതികൾ മരിച്ച സംഭവത്തിൽ സിഐക്കെതിരെ ആരോപണം. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ സുധീർ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്നാണ് ആരോപണം. ആത്മഹത്യചെയ്ത ദമ്പതികളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി സർക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

ജൂണ്‍ മൂന്നിനാണ് അഞ്ചല്‍ സ്വദേശികളായ സുനില്‍, സുജിനി എന്നിവരുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം സുനില്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇന്‍ക്വസ്റ്റ് നടപടികളുടെ തുടക്കത്തില്‍ സിഐ സ്ഥലത്ത് ഉണ്ടായിരുന്നു. സുജിനിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയശേഷം സിഐ മടങ്ങി.

Read Also:നിസാമുദ്ദീൻ മത സമ്മേളനം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

തുടർന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രേഖകളില്‍ സർക്കിള്‍ ഇന്‍സ്പെക്ടറുടെ ഒപ്പിനായി ബന്ധുക്കള്‍ അഞ്ചല്‍ സ്റ്റേഷനില്‍ എത്തി. എന്നാല്‍ സിഐ സ്റ്റേഷനില്‍ ഇല്ലായിരുന്നു. ഇന്‍ക്വസ്റ്റ് രേഖകളില്‍ ഒപ്പിടാന്‍ കടക്കലിലെ വിട്ടിലെത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടയെത്തി നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

Story highlights-relatives against ci showed disrespect to dead body in anchal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here