കൊല്ലം കോര്‍പ്പറേഷനിലെ ആറു ഡിവഷനുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി

kollam

കൊല്ലം കോര്‍പ്പറേഷനിലെ ആറു ഡിവഷനുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊല്ലം കോര്‍പ്പറേഷനിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 54 എന്നീ ഡിവിഷനുകളാണ് കണ്ടെയിന്‍മെന്റ് സോണുകളായി നിശ്ചയിച്ച് കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിറക്കിയത്.

Read Also:കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകര്‍ത്തു

ഈ പ്രദേശങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ല. നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായ കല്ലുവാതുക്കള്‍ ഗ്രാമപഞ്ചായത്തിലെ 20 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളില്‍ ഹോട്ട് സ്പോട്ടായി നിശ്ചയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരവും 144 വകുപ്പ് പ്രകാരവും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും തുടരും.

Story highlights-Six divisions of Kollam Corporation into containment zones

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top