ഉത്ര വധക്കേസ്; സൂരജിനെ രണ്ടാം തവണയും അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

uthra's murer case

ഉത്രാ കൊലക്കേസിൽ ഭർത്താവ് സൂരജിനെ രണ്ടാം തവണയും അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താൻ ആദ്യം പാമ്പിനെ കൊണ്ട് വന്ന പ്ലാസ്റ്റിക് ചാക്ക് ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. ഇതിന് പുറമേ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

Read Also:അഞ്ചല്‍ ഉത്ര കൊലക്കേസ്; സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് ഉടനില്ല

ഉത്രയെ സൂരജിന്റെ വീട്ടിൽ വെച്ച് ആദ്യ തവണ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി സൂരജിനെ ക്രൈംബ്രാഞ്ച് സംഘം അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയത്. സൂരജിന്റെ വീടിന് സമീപത്ത് നിന്ന് ആദ്യം എത്തിച്ച പാമ്പിനെ സൂക്ഷിച്ചിരുന്ന ചാക്ക് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പ്രതി ചേർത്ത സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തടുത്തു. ഉത്രയുടെ സ്വർണം ഉപയോഗിച്ചാണ് ഈ വാഹനം വാങ്ങിയത്. സൂരജ് സ്വർണാഭരണം വിൽപന നടത്തിയതായി കരുതുന്ന, അടൂരിലെ ജൂവലറിയിലും തെളിവെടുപ്പ് ഉണ്ടായേക്കും.

Story highlights-Utra murder case,Adoor Parakkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top