കോഴിക്കോട്ട് കിണര്‍ ഇടിഞ്ഞ് താഴ്ന്ന് മണ്ണിനടിയില്‍ കുടുങ്ങിയയാള്‍ മരിച്ചു

WELL

കോഴിക്കോട് കൊയിലാണ്ടി അരങ്ങാടത്ത് കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു താഴ്ന്ന് കുടുങ്ങിയയാള്‍ മരിച്ചു. കൊയിലാണ്ടി കോതമംഗലം സ്വദേശി നാരായണന്‍ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിണര്‍ നിര്‍മാണത്തിനിടെ അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന സുരേന്ദ്രന്‍, സുഭാഷ്, അശോകന്‍ എന്നിവരെ പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കൊയിലാണ്ടി സ്വദേശി ശശി അത്ഭുതകരമായി രക്ഷപ്പെട്ടു.

അഞ്ച് പേരായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നത്. ചെങ്ങോട്ടുകാവ് സ്വദേശികളായ സുരേന്ദ്രന്‍, സുഭാഷ്, അശോകന്‍, നാരായണന്‍, ശശി എന്നിവരാണ് കിണര്‍ കുഴിക്കുന്ന ജോലികള്‍ക്കുണ്ടായിരുന്നത്. രണ്ടുപേര്‍ കിണറിനുള്ളിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവരാണ് അപകടത്തില്‍പ്പെട്ടത്.

Story Highlights: well collapsed Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top