താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന സൂചന നൽകി എഎംഎംഎ

താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന സൂചന നൽകി താരസംഘടന എഎംഎംഎ. പ്രതിഫല വിഷയം പൊതുചർച്ചയാക്കിയതിൽ മാത്രമാണ് അതൃപ്തി. വിഷയം ചർച്ച ചെയ്യാൻ ഉടൻ യോഗം ചേർന്നേക്കും. വിഷയം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് ചലച്ചിത്ര സംഘടനകൾ.

ശനിയാഴ്ചയാണ് നിർമാതാക്കളുടെ സംഘടന എഎംഎംഎക്കും ഫെഫ്കയ്ക്കും താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. താരങ്ങളുടെ പ്രതിഫല വിഷയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം പരസ്യമായി ഉന്നയിച്ചതിലായിരുന്നു താര സംഘടനയുടെ അതൃപ്തി. താരങ്ങൾ അമിത പ്രതിഫലം വാങ്ങുന്നവരാണെന്ന ധ്വനി നിർമാതാക്കൾ സൃഷ്ടിച്ചെന്നും അംഗങ്ങളിൽ പലരും വിമർശിച്ചു. എങ്കിലും നിർമാതാക്കളുടെ ആവശ്യം ന്യായമാണെന്ന നിലപാട് തന്നെയാണ് താര സംഘടനയ്ക്കുമുള്ളത്.

read also: സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ല: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

നിലവിലെ സാഹചര്യത്തിൽ എക്‌സിക്യൂട്ടീവ് യോഗം നടക്കില്ലെങ്കിലും നിർമാതാക്കളുടെ ആവശ്യം മുൻനിർത്തി ഓൺലൈനായി അടിയന്തര യോഗം ചേരാനും നീക്കമുണ്ട്. അതൃപ്തി തോന്നേണ്ടതില്ലെന്നും വിഷയത്തിൽ എഎംഎംഎയുടെ ഔദ്യോഗിക മറുപടി കിട്ടിയശേഷം പ്രതികരിക്കാമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. വിഷയം വിവാദമായതിൽ ഫെഫ്കയ്ക്ക് നേരിയ അതൃപ്തിയുണ്ട്. തീരുമാനം തർക്കം വിഷയമാക്കേണ്ടെന്ന നിലപാടിലാണ് ചലച്ചിത്ര സംഘടനകളും.

Story highlights- AMMA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top