Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (12-06-2020)

June 12, 2020
Google News 2 minutes Read
todays news headlines june 12

ലോക്ക് ഡൗൺ: വേതനം നൽകാത്ത തൊഴിലുടമയ്ക്കെതിരെ നടപടി പാടില്ല; സമവായ ചർച്ച വേണമെന്ന് സുപ്രിംകോടതി

ലോക്ക് ഡൗണിനിലെ വേതനം നൽകാത്ത തൊഴിലുടമയ്ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രിംകോടതി. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ വേതനത്തെ ചൊല്ലി തർക്കമുണ്ടായാൽ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരായ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ.

യുകെയെ മറികടന്നു; കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

രോഗബാധിതരുടെ എണ്ണത്തിൽ യുകെയെ മറികടന്ന് ഇന്ത്യ. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി. യുകെയിൽ കൊവിഡ് കേസുകൾ 291,000 ആണ്. ഇന്ത്യയിൽ ആകെ കൊവിഡ് കേസുകൾ 297,535 ആയി. ഇതുവരെ 8498 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

‘ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ മറ്റൊരു ശബരിമല പ്രക്ഷോഭത്തിനാണ് ഇക്കൂട്ടർ ലക്ഷ്യമിട്ടത്’ : കോടിയേരി ബാലകൃഷ്ണൻ

ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസ്-ബിജെപി നിലപാടുകൾക്കെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ മറ്റൊരു ശബരിമല പ്രക്ഷോഭത്തിനാണ് ഇക്കൂട്ടർ ലക്ഷ്യമിട്ടത്. ദേശാഭിമാനിയിലെ പ്രതിവാരപംക്തിയിലാണ് കോടിയേരിയുടെ വിമർശനങ്ങൾ.

ഇന്ത്യ- ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം പുനരാരംഭിച്ച് ഇന്ത്യ

ഇന്ത്യ -ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം പുനരാരംഭിച്ച് ഇന്ത്യ. ഇന്ത്യാ-ചൈന അതിർത്തിയിലെ തന്ത്ര പ്രധാനമായ മുൻസിയാരി ബുഗ്ദിയാർ മിലാം ഭാഗത്തെ റോഡ് നിർമ്മാണം ആണ് ആരംഭിച്ചത്. ബോർഡർ റോഡ് ഓർഗനൈസേഷൻ ആണ് നിർമ്മാണം നടത്തുന്നത്. ലാപ്‌സ ഭാഗത്ത് വലിയ പാറകൾ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികൾ ഹെലികോപ്ടറിൽ എത്തിച്ചു.

 

Story Highlights- todays news headlines june 12

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here