കൊവിഡ് രൂക്ഷം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 300 ലേറെ മരണങ്ങൾ

india report 300 covid deaths again

രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 308993 ആയി. തുടർച്ചയായ മൂന്നാം ദിവസവും റിപ്പോർട്ട് ചെയ്ത മരണസംഖ്യ 300 കടന്നു.

പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 11458 പോസിറ്റീവ് കേസുകളും 386 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 8884 പേർ മരിച്ചു. തുടർച്ചയായ നാലാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. 154329 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 145779 പേരാണ് ചികിത്സയിലുള്ളത്.

ജൂൺ മൂന്നിനാണ് കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നത്. മൂന്ന് ലക്ഷത്തിലേക്കെത്തുന്നത് പത്ത് ദിവസം കൊണ്ട്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും റെക്കോർഡ് വേഗതയിലാണ് രോഗവ്യാപനം. മഹാരാഷ്ട്രയിൽ നിന്നാണ് മൂന്നിലൊന്ന് കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ പോസിറ്റീവ് കേസുകൾ 40000 കടന്നു. ഡൽഹിയിൽ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്.

അതേസമയം, രോഗബാധിതർ ഇരട്ടിക്കുന്നതിന്റെ സമയപരിധി 17.4 ദിവസമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top