തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; കാട്ടാക്കട കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ടിവരുമെന്ന് എംഎൽഎ ഐ.ബി.സതീഷ് 24 നോട്

തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ഉറവിടം കണ്ടെത്താനാകാതെ വീണ്ടും ജില്ലാ ഭരണകൂടം. കുളത്തുമ്മൽ സ്വദേശിയായ ആശാ വർക്കറിനാണ് കൊവിഡ് ബാധയുണ്ടായത്. ഇവർ വ്യാപകമായി സഞ്ചരിച്ചിരുന്നതായി വിവരം. കാട്ടാക്കട മേഖലയിൽ കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ടിവരുമെന്ന് എം.എൽ.എ ഐ.ബി.സതീഷ് 24 നോട് പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടറേറ്റിൽ ആലോചന യോഗം ചേരുമെന്നും എംഎൽഎ വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

read also: പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

കുടുംബശ്രീ യോഗങ്ങൾ, തൊഴിലുറപ്പ് യോഗങ്ങൾ, ആശുപത്രി യോഗങ്ങളിലും ആരോഗ്യ പ്രവർത്തക പങ്കെടുത്തതായാണ് വിവരം. ഇവരുടെ സമ്പർക്ക പട്ടിക അതി വിപുലമാകും. മൂന്ന് ദിവസങ്ങളിൽ എവിടെയൊക്കെ സഞ്ചരിച്ചുവെന്ന് വിവരമില്ലാത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. ആരോഗ്യ പ്രവർത്തകയ്ക്ക് അക്കാര്യങ്ങൾ ഓർമ്മയില്ല. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ റൂട്ട് മാപ്പ് ഇന്ന് പുറത്ത് വിട്ടേക്കും. ആമച്ചൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ട് ദിവസം ഒപിയിലും, മറ്റൊരു ദിവസം ഒരു യോഗത്തിലും പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. കാട്ടാക്കട പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ ദ്രുത കർമ സേനയിലും ഇവര് പ്രവർത്തിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിലെ കഴിയുന്നവരെ സന്ദർശിച്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജോലികളും ചെയ്തിരുന്നു.

ആശുപത്രി അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഡോക്ടർമാരും, നഴ്‌സുമാരടക്കമുള്ള ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിക്കും.

story highlights- i b satheesh mla, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top