പെരിയാറിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

പെരിയാറിൽ രണ്ട് ബിരുദ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ബി.ബി.എ വിദ്യാർത്ഥികളായ കോടനാട് ആലാട്ടുചിറ മീമ്പാറ പമ്പളമാലി നോബിയുടെ മകൻ വൈശാഖ് (20) കോതമംഗലം കുത്തുകുഴി കളരിയ്ക്കൽ മാത്യുവിൻ്റെ മകൻ ബേസിൽ (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പെരിയാർ തീരത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വെളളത്തിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ആലാട്ടുചിറ നെടുമ്പാറ ചിറയ്ക്ക് സമീപം പെരിയാറിലാണ് വിദ്യാർത്ഥികളെ കാണാതായത്. പത്തോളം പേർ ചേർന്നാണ് ഇവിടെ പന്തുകളിച്ചുകൊണ്ടിരുന്നത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനിടെ ബേസിലിൻ്റെ മൃതദേഹം മുങ്ങിയെടുത്തു. വൈകിട്ട് 7.30 ന് തെരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും തെരച്ചിൽ ആരംഭിക്കും. പെരിയാറിൽ വെള്ളംം കലങ്ങിയൊഴുകുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

story highlights- drowned in river, periyar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top