മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് ; ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

special committee probes on health worker covid

മലപ്പുറം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനിയായ (48) ആശാ വര്‍ക്കറുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായത്.

ജൂണ്‍ ഒന്നിന് ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 35 വയസുകാരന്‍, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി തിരിച്ചെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 62 വയസുകാരന്‍, ഇതേ വിമാനത്തില്‍ ഇയാളുടെ ഒപ്പമെത്തിയ ഭാര്യ (52), മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ തലക്കാട് ബിപി അങ്ങാടി കാട്ടച്ചിറ സ്വദേശി 64 വയസുകാരന്‍, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ മാറാക്കര കരേക്കാട് സ്വദേശി 41 വയസുകാരന്‍, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ നാട്ടിലെത്തിയവരായ ആലങ്കോട് നന്നംമുക്ക് ചങ്ങരംകുളം സ്വദേശി 33 വയസുകാരന്‍, ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശിനി 22 വയസുകാരി, ജൂണ്‍ ആറിന് ബെഹ്റൈനില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയവരായ എടവണ്ണ ഒതായി സ്വദേശി 26 വയസുകാരന്‍, കാവനൂര്‍ വടക്കുംമല സ്വദേശി 21 വയസുകാരന്‍, ജൂണ്‍ 10 ന് ജിദ്ദയില്‍ നിന്ന് കൊച്ചിവഴി നാട്ടിലെത്തിയ ആതവനാട് പുത്തനത്താണി കുറുമ്പത്തൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 22 വയസുകാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

 

Story Hilights: covid19, coronavirus, malapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top