സന്ദർശനത്തിനെത്തിയവർ വെന്റിലേറ്ററിന്റെ പ്ലഗ് ഊരി കൂളർ ഘടിപ്പിച്ചു; ഐസൊലേഷൻ വാർഡിൽ രോഗിക്ക് ദാരുണാന്ത്യം

patient died ventilator cooler

ഐസൊലേഷൻ വാർഡിലെ ചൂട് സഹിക്കാനാവാതെ വെൻ്റിലേറ്ററിൻ്റെ പ്ലഗ് ഊരി കൂളർ ഘടിപ്പിച്ച സന്ദർശകരുടെ അശ്രദ്ധയിൽ കൊവിഡ് രോഗിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിൽ മഹാറാവു ഭീംസിങ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് 40കാരനായ യുവാവ് മരണപ്പെട്ടത്. പുറത്തു നിന്ന് ഇയാളെ കാണാനെത്തിയ ബന്ധുക്കളിൽ ആരോ ആണ് മുറിയിലെ ചൂട് കാരണം വെൻ്റിലേറ്ററിൻ്റെ പ്ലഗ് ഊരി കൂളർ ഘടിപ്പിത്.

Read Also: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തരായി

കൊവിഡ് ബാധ സംശയിച്ച് ജൂൺ 13നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടൊപ്പം തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ പരിശോധനാഫലം പോസിറ്റീവ് ആയതോടെ ജൂൺ 15ന് ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രോഗിയെ കാണാൻ ബന്ധുക്കൾ എത്തിയിരുന്നു. അവിടെ കടുത്ത ചൂടായതിനാൽ ബന്ധുക്കളിൽ ഒരാൾ എയർ കൂളർ കൊണ്ടുവന്നിരുന്നു. കൂളർ ഘടിപ്പിക്കാൻ സോക്കറ്റ് കാണാതിരുന്നതിനെ തുടർന്ന് ബന്ധു വെൻ്റിലേറ്ററിൻ്റെ പ്ലഗ് ഊരി കൂളർ ഘടിപ്പിച്ചു. ഏതാണ്ട് അര മണിക്കൂറിനു ശേഷം വെൻ്റിലേറ്ററിൻ്റെ പവർ തീർന്ന് ഓഫായി. ഡോക്ടർമാർ എത്തി സിപിആർ നൽകിയെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു.

Read Also: രാജസ്ഥാനിൽ അട്ടിമറി നീക്കം ? എംഎൽഎമാരെ ബിജെപി സമീപിച്ചെന്ന് കോൺഗ്രസ്

സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷണം നടത്തുകയാണ്. ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കൾ മൊഴി നൽകാൻ വിസമ്മതിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു. സംഭവത്തിൽ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കൾ ആശുപത്രിയിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ആശുപത്രി അധികൃതർ ആരോപിച്ചു.

Story Highlights: patient dies after family members unplug ventilator to plug-in cooler

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top