കോട്ടയം ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ ഇന്ന് 11 പേർക്കു കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. വിദേശത്തു നിന്നു വന്ന ആറു പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന അഞ്ചു പേർക്കും കുവൈറ്റിൽ നിന്നും സൗദി അറേബ്യയിലെ റിയാദിൽ നിന്നും ഡൽഹിയിൽ നിന്നും വന്ന മൂന്നു പേർക്കു വീതവും മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

റിയാദിൽ നിന്നും കെയർടേക്കർക്കൊപ്പം എത്തിയ പത്തും ആറും വയസുള്ള കുട്ടികളും ഡൽഹിയിൽ നിന്നെത്തി ഒന്നിച്ച് ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന നഴ്‌സുമാരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ ഒൻപതു പേർ വീട്ടിലും രണ്ടു പേർ ക്വാറന്റീൻ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ ഒൻപതു പേരെ പാലാ ജനറൽ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Story highlight: covid confirmed 11 more people in Kottayam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top