കൊവിഡ് : അഹമ്മദാബാദിലെ രഥ യാത്ര ജഗന്നാഥ ക്ഷേത്ര വളപ്പില്‍ പ്രതീതാത്മകമായി നടത്തി

Jagannath temple

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദിലെ രഥ യാത്ര, ജഗന്നാഥ ക്ഷേത്ര വളപ്പില്‍ പ്രതീതാത്മകമായി നടത്തി. ഗുജറാത്ത് ഹൈക്കോടതി അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് രഥ യാത്ര ജഗന്നാഥ ക്ഷേത്ര വളപ്പില്‍ പ്രതീതാത്മകമായി ചുരുക്കിയത്.

പൊതുസ്ഥലത്ത് രഥയാത്ര അനുവദിക്കാനാകില്ലെന്ന നിലപാടില്‍ ഇന്ന് പുലര്‍ച്ചെ നടന്ന സിറ്റിംഗിലും ഹൈക്കോടതി ഉറച്ചുനിന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിലപാട്. രാവിലെ മുഖ്യമന്ത്രി വിജയ് രൂപാനി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തിയിരുന്നു. 143 വര്‍ഷത്തിനിടെ ആദ്യമായാണ് പൊതുനിരത്തില്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

 

 

Story Highlights: chariot journey in Ahmedabad was symbolically performed at the Jagannath temple complex

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top