കണ്ണൂര്‍ ജില്ലയില്‍ പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

covid19 coronavirus kannur 

കണ്ണൂര്‍ ജില്ലയില്‍ പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര്‍ സിഐഎസ്എഫ് ക്യാമ്പിലെയും മൂന്ന് പേര്‍ ഡിഎസ്‌സി ക്യാമ്പിലെയും ജവാന്മാരാണ്. ഒരു സിഐഎസ്എഫ് ജവാന് സമ്പര്‍ക്കത്തിലൂടെയാണ്രോഗം ബാധിച്ചത്. രോഗം ബാധിച്ച രണ്ട് ജവാന്മാര്‍ ഡ്യൂട്ടിക്കെത്തിയപശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

ഹരിയാന, ഉത്തര്‍പ്രദേശ്,ഡല്‍ഹി സ്വദേശികളായഅഞ്ച് പേര്‍ നാട്ടില്‍ നിന്നെത്തിയവരാണ്. ഇവരില്‍ രണ്ട് പേര്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.കൂത്തുപറമ്പ് വലിയ വെളിച്ചത്തെ സിഐഎസ്എഫ് ബാരക്കിലെ ഉദ്യോഗസ്ഥനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബധിച്ചത്. ബാരക്കിലെ മറ്റൊരു ഉദ്യോഗസ്ഥനും സമ്പര്‍ക്കത്തിലൂടെ നേരത്തേ രോഗം ബാധിച്ചിരുന്നു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 17 ആയി. കണ്ണൂര്‍ ഡിഎസ്‌സി ക്യാമ്പിലെ മൂന്ന് ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡല്‍ഹി സ്വദേശികള്‍ക്കും ഒരു മീററ്റ് സ്വദേശിക്കുമാണ് രോഗബാധ കണ്ടെത്തിയത്. അവധി കഴിഞ്ഞെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. വിദേശത്ത് നിന്നെത്തിയ കണ്ണൂര്‍ ടൗണ്‍, ചിറ്റാരിപ്പറമ്പ് സ്വദേശികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാട്ടൂല്‍, ചെമ്പിലോട് സ്വദേശികള്‍ക്കുമാണ് ഇതിനൊപ്പം പുതിയതായി രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ 394 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 139 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. അതിനിടെ കണ്ണൂരില്‍ കൊവിഡ് മുക്തരായ രണ്ട് പേര്‍ ചികിത്സയിലിരിക്കെ മരിച്ചു.പാപ്പിനിശേരി സ്വദേശി കുഞ്ഞിരാമനുംചക്ക വീണ് പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന കാസര്‍ഗോഡ് സ്വദേശി റോബി തോമസുമാണ്മരിച്ചത്.എണ്‍പത്തിയൊന്നുകാരനായ കുഞ്ഞിരാമന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ റോബി വെന്റിലേറ്ററിലായിരുന്നു. തുടര്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ആശുപത്രിയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

 

Story Highlights:  covid19, coronavirus, kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top