Advertisement

ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് പത്ത് പേർക്ക്

June 26, 2020
Google News 1 minute Read
16 covid thrissur

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് പത്ത് പേർക്ക്. തിരുവനന്തപുരം ജില്ലയിലെ അഞ്ച് പേർക്കും, കൊല്ലം ജില്ലയിലെ രണ്ട് പേർക്കും, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും (സി.ഐ.എസ്.എഫുകാരൻ) വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് കൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇന്ന് 150 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ പാലക്കാട് ജില്ലയിലാണ്. പാലക്കാട് ഇന്ന് 23 പേർക്ക് രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിൽ 21 പേർക്കും, കോട്ടയം ജില്ലയിൽ 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽ 16 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ 13 പേർക്കും, എറണാകുളം ജില്ലയിൽ 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, വയനാട് ജില്ലയിൽ 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Read also: സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ 6 പേർ സി.ഐ.എസ്.എഫുകാരും 3 ആർമി ഡി.എസ്.സി. ക്യാന്റീൻ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരിൽ 2 പേർ എയർപോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

Story highlights- coronavirus, kerala

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here