കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം ഇന്ന് സന്ദർശനം നടത്തും

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, രോഗവ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം ഇന്ന് സന്ദർശനം തുടങ്ങും. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡൽഹിയിൽ കൊവിഡ് കേസുകൾ 73000വും തമിഴ്‌നാട്ടിൽ 70000വും കടന്നു. ജനങ്ങൾ സാമൂഹ്യ അകലം അടക്കം മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ ബെംഗളൂരു നഗരം അടച്ചിടേണ്ടി വരുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലെത്തുന്നത്. ഈ … Continue reading കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം ഇന്ന് സന്ദർശനം നടത്തും