സെറ്റിയനിൽ താരങ്ങൾക്ക് അതൃപ്തി; സീസൺ അവസാനത്തോടെ പരിശീലകൻ പുറത്തേക്കെന്ന് സൂചന

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിൽ ആഭ്യന്തര കലഹങ്ങൾ രൂക്ഷം. പുതിയ പരിശീലകൻ ക്വിക്കെ സെറ്റിയനിൽ താരങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. സെറ്റിയനു കീഴിൽ ബാഴ്സലോണയുടെ പ്രകടനം മോശമായതു കൊണ്ട് തന്നെ സീസൺ അവസാനത്തിൽ അദ്ദേഹത്തെ ക്ലബ് പുറത്താക്കിയേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ മത്സരത്തിൽ കുഞ്ഞന്മാരായ സെൽറ്റ വിഗോയോട് 2-2 എന്ന സ്കോറിനു സമനില വഴങ്ങിയതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ. കിരീടപ്പോരിൽ ചിരവൈരികളായ റയൽ മാഡ്രിഡ് കടുത്ത വെല്ലുവിളിയാണ് ഇപ്പോൾ ബാഴ്സലോണക്ക് ഉയർത്തുന്നത്. റയൽ രണ്ടാം സ്ഥാനത്തേക്ക് ബാഴ്സലോണയെ പിന്തള്ളിക്കഴിഞ്ഞു. ഇതിൻ്റെയൊക്കെ … Continue reading സെറ്റിയനിൽ താരങ്ങൾക്ക് അതൃപ്തി; സീസൺ അവസാനത്തോടെ പരിശീലകൻ പുറത്തേക്കെന്ന് സൂചന