നിരോധനം പ്രാബല്യത്തിൽ; ഫോണുകളിൽ ടിക്ക്ടോക്ക് പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി

കേന്ദ്ര സർക്കാർ നിരോധിച്ച വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക്ടോക്ക് ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. പലരും ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചു എന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ജൂൺ 15ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ മരിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ 52 ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ ഇന്ത്യ നിരോധിക്കുകയായിരുന്നു. ടിക്ക്ടോക്ക് തുറക്കുമ്പോൾ … Continue reading നിരോധനം പ്രാബല്യത്തിൽ; ഫോണുകളിൽ ടിക്ക്ടോക്ക് പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി