സംസ്ഥാനത്ത് തുടർച്ചയായ പതിനാലാം ദിവസവും നൂറ് കടന്ന് കൊവിഡ് ബാധിതർ

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. തുടർച്ചയായ പതിനാലാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. ഇന്ന് 160 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ജൂൺ പത്തൊൻപത് മുതൽ തുടർച്ചയായി കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടക്കുകയാണ്. ജൂൺ 19 ന് 118 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം 127, 133, 138, 141, 152, 123, 150, 195, 118, 121, 131, 151 എന്നിങ്ങനെയാണ് കണക്കുകൾ. നൂറ്റിത്തൊണ്ണൂറ്റി അഞ്ചിന് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്.

read also: സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 202 പേര്‍ രോഗമുക്തരായി

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ ജില്ലയിലാണ്. പത്തനംതിട്ടയിൽ 27 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ 24 പേർക്കും, പാലക്കാട് ജില്ലയിൽ 18 പേർക്കും, ആലപ്പുഴ ജില്ലയിൽ 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 9 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ 8 പേർക്കും, കോഴിക്കോട് ജില്ലയിൽ 7 പേർക്കും, കാസർകോട് ജില്ലയിൽ 5 പേർക്കും, വയനാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. പതിനാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

story highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top