മനാഫ് വധക്കേസ്; കുടുംബം കളക്ട്രേറ്റ് പടിക്കൽ നീതി സമരം നടത്തി

മലപ്പുറം എടവണ്ണ ഒത്തായിയിൽ കൊല്ലപ്പെട്ട മനാഫിന്റെ കുടുംബം കളക്ട്രേറ്റ് പടിക്കൽ നീതി സമരം നടത്തി. മനാഫ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണെന്നാണ് കുടുംബത്തിന്റെ ആരോപണം

ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതിയെ 25 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നലെയാണ് മനാഫിന്റെ കുടുംബം കളക്ട്രേറ്റ് പടിക്കൽ നീതി സമരം നടത്തിയത്. സമരം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രതികളായ അനന്തിരവൻമാരെ നിയമവിരുദ്ധമായി സംരക്ഷിച്ച പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് പികെ ഫിറോസ് ആവശ്യപ്പെട്ടു. പേയ്മെന്റ് സീറ്റിൽ അൻവറിനോടുള്ള കടപ്പാടുകൊണ്ടാണ് പിണറായി സർക്കാർ ഹൈക്കോടതി ഉത്തരവിട്ടിട്ടും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്നും ഫിറോസ് ആരോപിച്ചു.

മനാഫ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നും കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം തടയണമെന്നുമാവശ്യപ്പെട്ടാണ് മനാഫിന്റെ കുടുംബം കളക്ട്രേറ്റ് പടിക്കൽ നീതി സമരം നടത്തിയത്. കേസ് അട്ടിമറിക്കാൻ പ്രോസിക്യൂഷനും പൊലീസും സർക്കാർ സംവിധാനവും ഒത്തുകളിക്കുകയാണന്നാണ് കുടുംബത്തിന്റെ ആരോപണം.

Story highlight: Manaf murder case: Criminal murder The family went on a Collectorate-wide justice strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top