കോട്ടയം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്

nine confirmed covid kottayam

കോട്ടയം ജില്ലയിൽ പുതിയതായി ഒൻപത് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും ഹോം ക്വാറന്റീനിലായിരുന്നു. വിദേശത്ത് ചികിത്സയ്ക്കുശേഷം കൊവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിയും ഒരു കുടുംബത്തിലെ നാലു പേരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. ഏഴു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

രോഗം ബാധിച്ചവരുടെ വിശദാംശങ്ങൾ :

1. കൊൽക്കത്തയിൽനിന്ന് ജൂൺ 22ന് എത്തിയ കൂരോപ്പട സ്വദേശിനി(60). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

2. ഒമാനിൽനിന്ന് ജൂൺ 23ന് എത്തിയ വാഴൂർ സ്വദേശിനി(31). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

3. ഷാർജയിൽനിന്ന് ജൂൺ 19ന് എത്തിയ പായിപ്പാട് സ്വദേശിനി(27).രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഷാർജയിൽവച്ച് മെയ് 10ന് രോഗം സ്ഥിരീകരിച്ചശേഷം അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ജൂൺ മൂന്നിന് നടത്തിയ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിനുശേഷമാണ് നാട്ടിലെത്തിയത്.

4. മുംബൈയിൽനിന്ന് ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം വിമാനമാർഗം ജൂൺ 26ന് എത്തിയ മറിയപ്പള്ളി സ്വദേശി(48). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

5. രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ ഭാര്യ(36). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഭർത്താവിനൊപ്പം മുംബൈയിൽനിന്ന് വിമാനമാർഗം ജൂൺ 26നാണ് എത്തിയത്.

6. രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ മൂത്ത മകൻ(12). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം മുംബൈയിൽനിന്ന് ജൂൺ 26നാണ് എത്തിയത്.

7. രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ ഇളയ മകൻ(7). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം മുംബൈയിൽനിന്ന് ജൂൺ 26നാണ് എത്തിയത്.

8. സൗദി അറേബ്യയിൽ നിന്ന് ജൂൺ 20ന് എത്തിയ മണർകാട് സ്വദേശി(63). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

9. ജൂൺ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ചിറക്കടവ് സ്വദേശിനി(36). പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പള്ളിക്കത്തോട് സ്വദേശിനിയുടെ സഹപ്രവർത്തകയാണ്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

Story Highlights- nine confirmed covid kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top