ഫെയർ ആൻഡ് ലൗലി ഇനി മുതൽ ഗ്ലോ ആൻഡ് ലൗലി

വർണ വിവേചനം പ്രചരിപ്പിക്കുന്ന പേര് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫെയർ ആൻഡ് ലൗലി ഇനി മുതൽ ഗ്ലോ ആൻഡ് ലൗലിഎന്ന പേരിൽ ലഭ്യമായിത്തുടങ്ങുമെന്ന് യൂണിലിവർ അറിയിച്ചു. പുരുഷന്മാർക്കുള്ള സൗന്ദര്യവർധക ക്രീമിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്ലോ ആൻഡ് ഹാൻഡ്‌സം എന്നാണ് ക്രീമിന്റെ പുതിയ പേര്.

ത്വക്കിന്റെ നിറം വെളുത്തതാക്കാൻ യൂണിലിവറിന്റെ സൗന്ദര്യവർധക ഉത്പന്നങ്ങൾ സഹായിക്കും എന്ന പരസ്യത്തിനെതെിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പന്നത്തിന്റെ പേരിൽ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചത്. മാത്രമല്ല, ക്രീമിന്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡ് ഒഴിവാക്കുമെന്നും യൂണിലിവർ വ്യക്തമാക്കുന്നു.

യൂണിലിവറിനു പുറമേ കോസ്‌മെറ്റിക് ബ്രാൻഡായ ഗാർണിയറിന്റെ ഉത്പാദകരായ ലോറിയലും വൈറ്റ്, ഫെയർ എന്നീ വാക്കുകൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഫെയർനെസ് ഉത്പന്നങ്ങൾക്ക് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത് ദക്ഷിണേഷ്യയിലാണ്. ഫെയർ ആൻഡ് ലവ്‌ലിയിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്ന വാർഷിക വരുമാനം 4,100 കോടി രൂപയാണെന്നാണ് അനൗദ്യോഗിക വിവരം.

Story highlight: Fair and Lovely is  Glow and Lovely

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top