Advertisement

ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകള്‍; കോഴിക്കോട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം

July 4, 2020
Google News 2 minutes Read
covid19; Kozhikode

കോഴിക്കോട് ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിച്ച കൊളത്തറ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ നാലു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. കോഴിക്കോട് വലിയങ്ങാടിയിലും, കൊളത്തറയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കും.

Read Also : കൊവിഡ് ആശങ്കയിൽ കൊച്ചി; ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പൊതുഇടങ്ങളിലെ കൂടിചേരലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് കളക്ടര്‍ സാംബശിവറാവു നിര്‍ദേശം നല്‍കിയത്. മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും എത്തുന്ന ആളുകളെ നിയന്ത്രിക്കും. കൊളത്തറ കുണ്ടായിതോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ 20 പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. കൊളത്തറ കുണ്ടായിതോട് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും. വലിയങ്ങാടിയിലും നിയന്ത്രണം ഏര്‍പെടുത്തും. രോഗിയുടെ അച്ഛന്‍ കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരിയാണ്. ആത്മഹത്യ ചെയ്തതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച വെള്ളയില്‍ സ്വദേശി കൃഷ്ണന്റെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും.

Story Highlights covid19; Decision to tighten Kozhikode regulations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here