പി സി ജോർജിന്റെ യുഡിഎഫ് പ്രവേശനം; ഐ ഗ്രൂപ്പിന്‍റെ രഹസ്യ യോഗം

പി സി ജോർജിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ കോട്ടയം ഈരാട്ടുപേട്ടയില്‍ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നു. ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്ന വിഷയവും ചർച്ച ചെയ്തു. രമേശ് ചെന്നിത്തലയുടെ ദൂതനായാണ് ജോസഫ് വാഴയ്ക്കൻ പങ്കെടുത്തത്. പ്രാദേശിക നേതാക്കളുടെ അഭിപ്രായം ആരാഞ്ഞു.

അതിനിടെ എ- ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായി. ഈരാറ്റുപേട്ടയിൽ രഹസ്യ ഗ്രൂപ്പ് യോഗത്തിന് എത്തിയ ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കഴിഞ്ഞ ദിവസം എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റിനെ മാറ്റി ഐ ഗ്രൂപ്പുകാരനെ നിയമിച്ച നടപടി വിവാദവുമായതോടെ കെപിസിസി തീരുമാനം പിൻവലിച്ചിരുന്നു. ഇതിനിടെയാണ് ജോസഫ് വാഴക്കന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് രഹസ്യ യോഗം വിളിച്ചത്. കൂടുതൽ പ്രവർത്തകർ എത്തിയതോടെ വാഴയ്ക്കൻ വാഹനത്തിൽ രക്ഷപ്പെട്ടു.

Read Also: എസ്എൻഡിപി ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പ്രൊഫ. എംകെ സാനു

പിസി ജോർജ് യുഡിഎഫിലേയ്ക്ക് കടക്കുന്നുവെന്ന് സൂചനകളെത്തിയത് ഇന്നാണ്. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പി സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കുന്ന രീതിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയിൽ കടക്കുമെന്ന് പിസി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

pc george, i group meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top