നിർദേശം ലംഘിച്ച് ഒരു വിഭാഗം കടലിൽ പോയി; കോഴിക്കോട് ചാലിയം ഫിഷ് ലാൻഡിംഗ് സെന്ററിൽ സംഘർഷം

കോഴിക്കോട് ചാലിയം ഫിഷ് ലാൻഡിംഗ് സെന്ററിൽ സംഘർഷം. പൊലീസ് ലാത്തിവീശി. ഇന്ന് കടലിൽ പോകേണ്ടെന്ന തീരുമാനം ചിലർ ലംഘിച്ചതാണ്
സംഘർഷത്തിന് ഇടയാക്കിയത്.

ഞായറാഴ്ച ദിവസങ്ങളിൽ അപരിചിതരായ നിരവധിയാളുകളാണ് ചാലിയം ഫിഷ് ലാൻഡിംഗ് സെന്ററിൽ മത്സ്യം വാങ്ങാനെത്തുന്നത്. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് വെള്ളിയാഴ്ചക്ക് പുറമെ ഞായറാഴ്ചയും അവധിയാക്കണമെന്നാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇത് ലംഘിച്ച് ചിലർ മീൻപിടിക്കാൻ പോയതാണ് പ്രശ്‌നമായത്. ഇവർ തിരിച്ചെത്തിയാൽ തടയുമെന്ന നിലപാടിൽ മത്സ്യത്തൊഴിലാളികൾ സംഘടിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി. നിരവധി പേർക്ക് പരുക്കേറ്റു.

അപരിചിതരായ നിരവധിയാളുകൾ മത്സ്യം വാങ്ങാൻ എത്തുന്നുണ്ടെന്നും കൊവിഡ് വ്യാപന മുൻകരുതൽ എന്ന നിലയിലാണ് അടച്ചിടാൻ തീരുമാനിച്ചതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. നിർദേശം ലംഘിച്ച് കടലിൽ പോയവരെ തോണിയിറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ.

story highlights- kozhikode, clash, chaliyam fish landing center

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top