നൂറ്റിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ഗൗരിയമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

pinarayi vijayan , Gouriamma

നൂറ്റിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ഗൗരിയമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും, അത് നേതൃത്വം നല്‍കിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് ഗൗരിയമ്മ വഹിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹ നന്മയ്ക്കായി സ്വയമര്‍പ്പിച്ച സഖാവിന്റെ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also : നൂറ്റി രണ്ടിന്റെ നിറവില്‍ കെആര്‍ ഗൗരിയമ്മ

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് കെ.ആര്‍. ഗൗരിയമ്മയെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാന്‍ സാധ്യമല്ല. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും, അത് നേതൃത്വം നല്‍കിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്. ഭരണരംഗത്തും കേരളത്തെ പുരോഗതിയിലേയ്ക്ക് നയിച്ച അനവധി സംഭാവനകള്‍ ഗൗരിയമ്മയുടേതായി ഉണ്ട്. സമൂഹ നന്മയ്ക്കായി സ്വയമര്‍പ്പിച്ച സഖാവിന്റെ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണ്. ഇന്ന് ഗൗരിയമ്മയുടെ 102-ആം ജന്മ ദിനമാണ്. സഖാവിന് ഹൃദയപൂര്‍വ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.

സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ…

Posted by Pinarayi Vijayan on Monday, July 6, 2020

Story Highlights CM kerala, pinarayi vijayan , Gouriamma, her 102th birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top