ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

Diesel prices up again

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വില ലിറ്ററിന് 21 പൈസ വര്‍ധിച്ച് 76.45 രൂപയായി. പെട്രോള്‍ വില വര്‍ധിച്ചിട്ടില്ല. 80.69 രൂപയാണ് പെട്രോള്‍ വില. ജൂണ്‍ മാസത്തില്‍ തുടര്‍ച്ചയായി 20 ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിരുന്നു. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വര്‍ധിച്ചിരിക്കുന്നത്.

Read Also : നൈജീരിയൻ മന്ത്രി മുതൽ ക്യൂബൻ സിഗാറുകൾ വരെ; നയതന്ത്ര ബാഗിലൂടെ ലോകത്തെ ഞെട്ടിച്ച കയറ്റുമതികൾ

നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ വില ഉയര്‍ത്തിയതുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍ എന്നാണ് വിലയിരുത്തല്‍. ജൂണ്‍ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ദിവസവും വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

Story Highlights Diesel prices up again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top