Advertisement

കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

July 7, 2020
Google News 1 minute Read

കൊല്ലം കൊട്ടാരക്കരയിൽ ഗൃഹ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ദുബായിയിൽ നിന്ന് മടങ്ങിയെത്തിയ തേവലപ്പുറം സ്വദേശി മനോജാണ് മരിച്ചത്.

ജൂലൈ 2 ന് ദുബായിയിൽ നിന്ന് മടങ്ങിയെത്തിയ മനോജ് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടിൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി ഇയാൾക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ഇവരെത്തും മുൻപ് തന്നെ ഇരുപത്തിനാലുകാരനായ മനോജ് മരിച്ചു. മൃതദേഹം കൊവിഡ് പരിശോധനക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവ പരിശോധനാ ഫലം ഇന്ന് തന്നെ ലഭിക്കും.

മനോജിനൊപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ അയാളെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

story highlights-covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here