‘ആരോപണങ്ങൾ പുരുഷന്മാരുടെ കുടിലതന്ത്രം; അപവാദ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്’: പാർവതി തിരുവോത്ത്

വിമെൻ ഇൻ സിനിമാ കളക്ടീവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നടി പാർവതി തിരുവോത്ത്. അപവാദ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും സംഘടനക്കൊപ്പമെന്നും താരം വ്യക്തമാക്കി. ആരോപണങ്ങൾ പുരുഷന്മാരുടെ കുടില തന്ത്രമാണെന്നും പാർവതി ആഞ്ഞടിച്ചു. ഡബ്ലിയുസിസിയിൽ നിന്നുള്ള സംവിധായിക വിധു വിൻസെന്റിന്റെ രാജിയെത്തുടർന്നുണ്ടായ ആരോപണങ്ങളിലാണ് പാർവതി നിലപാട് വ്യക്തമാക്കിയത്.

ഡബ്ലിയുസിസിക്കെതിരെ വിധു വിൻസെന്റ് ഉന്നയിച്ച ആരോപണങ്ങളിൽ സംഘടനക്കൊപ്പമെന്ന് വ്യക്തമാക്കിയാണ് പാർവതി സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകിയത്. വിവാദങ്ങളിൽ പരോക്ഷമായി പ്രതികരിച്ചാണ് താരത്തിന്റെ ഫേസ്ബുക് പോസ്റ്റ്. ഫ്രഞ്ച് സാഹിത്യകാരൻ ആൽബർട്ട് കമ്യൂസിന്റെ വരികൾ ഉദ്ധരിച്ചു നൽകിയ പോസ്റ്റിന് ലഭിച്ച കമന്റുകൾക്ക് മറുപടിയായാണ് താരം അപവാദ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് മറുപടി നൽകിയത്. വിവാദങ്ങൾ പുരുഷന്മാരുടെ കുടില തന്ത്രമാണെന്നും, വിഷയത്തിൽ പരസ്യ ചർച്ചയ്‌ക്കോ, ചെളിവാരിയെറിയലിനോ ഇല്ലെന്നും നടി വ്യക്തമാക്കി.

Read Also : വിധു വിൻസെന്റ് ഡബ്ല്യുസിസി വിട്ടു

തുടക്കം മുതൽ വ്യക്തതയോടെയാണ് കളക്ടീവ് പ്രവർത്തിക്കുന്നത്. തീർത്തും ശരിയായ രീതിയിലാണ് ചർച്ചകളും ഇടപെടലുകളും. അതേ രീതിയിൽ സംഘടന മുന്നോട്ടുപോകുമെന്നും താരം പറയുന്നു. നടി പാർവതി തിരുവോത്തടക്കം ഡബ്ലിയുസിസിയിലെ മുൻനിര അംഗങ്ങളുടെ പേരെടുത്തു പരാമർശിച്ചായിരുന്നു വിധു വിൻസെന്റിന്റെ രാജിയുടെ വിശദീകരണം. വിധു വിൻസെന്റിന് പിന്നാലെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറും ഡബ്ലിയുസിസിക്കെതിരെ രംഗത്തുവന്നിരുന്നു.

Story highlights Women in cinema collective, Parvathy thiruvoth, Vidhu vincent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top