വയസ് 48; പ്രവീൺ താംബെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കും

pravin tambe in cpl

വെറ്ററൻ ലെഗ് സ്പിന്നർ പ്രവീൺ താംബെ വരുന്ന കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കും. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ആണ് താംബെയെ സൈൻ ചെയ്തിരിക്കുന്നത്. ഇതോടെ സിപിഎൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ മുംബൈക്കാരനു ലഭിച്ചു. ഓഗസ്റ്റ് 18 മുതലാണ് സിപിഎൽ ആരംഭിക്കുക. സെപ്തംബർ 10ന് അവസാനിക്കും.

Read Also : ടി-10 ലീഗിൽ കളിച്ചു; താംബെയ്ക്ക് ഐപിഎല്ലിൽ നിന്നു വിലക്ക്

2013 സീസണിൽ രാജസ്ഥാൻ റോയൽസിലൂടെയാണ് 41കാരനായ താംബെ ആദ്യമായി പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചത്. സീസണിലെ മികച്ച പ്രകടനം താരത്തിന് മുംബൈ രഞ്ജി ടീമിലും ഇടം നൽകി. രാജസ്ഥാനിൽ രണ്ട് സീസൺ കളിച്ച അദ്ദേഹം പിന്നീട് ഗുജറാത്ത് ലയൺസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളിലും കളിച്ചു. കഴിഞ്ഞ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ ടീമിൽ എടുത്തിരുന്നു. എന്നാൽ, അനുമതിയില്ലാതെ വിദേശ ലീഗിൽ കളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ അദ്ദേഹത്തെ ഐപിഎല്ലിൽ നിന്ന് വിലക്കി. ഇതേ തുടർന്നാണ് താരം കരീബിയൻ പ്രീമിയർ ലീഗ് ഡ്രാഫ്റ്റിൽ പേര് നൽകിയത്.

Read Also : 48ആം വയസ്സിൽ ഐപിഎൽ ടീമിലേക്ക്; അത്ഭുതമായി പ്രവീൺ താംബെ

2013ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച് താംബെ 33 മത്സരങ്ങളിൽ നിന്ന് 30.26 ബോളിംഗ് ശരാശരിയിൽ 28 വിക്കറ്റുകൾ വീഴ്ത്തി. 2014ൽ 13 മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകൾ വീഴ്ത്തിയ താംബെ അടുത്ത സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് ഏഴു വിക്കറ്റ്. 2016ൽ ഗുജറാത്ത് ലയൺസിനു വേണ്ടിയാണ് താംബെ അവസാനമായി ഐപിഎൽ കളിച്ചത്. ആ സീസണിൽ ഏഴു മത്സരങ്ങളിൽ നിന്നായി അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. പിന്നീട് താംബെ ഐപിഎൽ കളിച്ചിട്ടില്ല.

Story Highlights pravin tambe in cpl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top