കൊല്ലത്ത് 10 പേർക്ക് രോഗബാധ; അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെ

kollam covid update

കൊല്ലം ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൊവിഡ് രോഗബാധ. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ നാലു പേർ നേരത്തെ കൊവിഡ് ബാധിതനായ, ശാസ്താംകോട്ടയിൽ മത്സ്യവിൽപ്പന നടത്തിയിരുന്ന ആളിൻ്റെ ബന്ധുക്കൾ ബന്ധുക്കളാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്നയാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചവരിൽ നാലു പേർ വിദേശത്ത് നിന്നെത്തി. ഒരാൾ ഹൈദരാബാദിൽ നിന്നാണ് എത്തിയത്.

Read Also : പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11കാരി ഉൾപ്പെടെ 50 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് 149 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 74 പേർ വന്നു. സമ്പർക്കത്തിലൂടെ 133 പേർക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡിഎസ്‌സി -1, ബിഎസ്എഫ് -1, എച്ച്‌സിഡബ്ല്യൂ -4, ഐടിബിപി -2 ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം; 149 പേര്‍ രോഗമുക്തി നേടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 12599 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 6534 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 2795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3,261 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights kollam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top