ആലപ്പുഴയിൽ മരിച്ച നവദമ്പതികളിൽ ഭാര്യക്ക് കൊവിഡ്

ആലപ്പുഴ ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കൊവിഡ്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. ഇൻക്വസ്റ്റ് നടത്തിയ മാന്നാർ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നിത്തല തൃപ്പെരുന്തുറ കമ്യൂണിറ്റി ഹാളിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയിൽ ജിതിൻ(30), വെട്ടിയാർ തുളസി ഭവനിൽ ദേവികദാസ്(20) എന്നിവരെ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ മുറിവേറ്റ ദേവികയെ കട്ടിലിലും ജിതിനെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ ജിതിനെ ഫോൺ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.

Story Highlights Coronavirus, found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top