Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

July 12, 2020
Google News 1 minute Read

രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 551 പേർക്കാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്.

നിലവിൽ 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 22,674 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,46,600 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 10,116 പേർ മരിച്ചു. തമിഴ്നാടും ഡൽഹിയുമാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 1,34,226 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,898 പേരാണ് ഇതുവരെ കൊവിഡിനെ തുടർന്ന് മരിച്ചത്.

Story Highlights covid, national

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here