Advertisement

രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലേക്ക്; സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് മുഖ്യമന്ത്രി

July 13, 2020
Google News 2 minutes Read
move to sabotage ministry wont be successful says

രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലേക്ക്. അനുനയിപ്പിക്കാനുള്ള ദേശിയ നേത്യത്വത്തിന്റെ ശ്രമങ്ങൾ തള്ളിയ സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരും എന്ന അഭ്യൂഹം ശക്തമായി. അതേസമയം തന്റെ സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമം നടക്കുന്നതായും എന്നാൽ ഇത് വിജയിക്കില്ലെന്നും മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് വ്യക്തമാക്കി.

ഇരുപതോളം എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഗുഡ്ഗാവിന് സമീപത്തെ ഹോട്ടലിൽ താമസിക്കുകയാണിപ്പോൾ. പാർട്ടി നേത്യത്വം നടത്തുന്ന ഒരു അനുനയനീക്കത്തോടും ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നതാണ് അവസ്ഥ. 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 107 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. 10 സ്വതന്ത്ര എംഎൽഎമാരും കൊൺഗ്രസിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് 72 എംഎൽഎമാരാണുള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ മൂന്ന് എംഎൽഎമാരും ബിജെപി പക്ഷത്ത് നില ഉറപ്പിച്ചിരിക്കുന്നു. സിപിഐഎം, ബിടിപി പാർട്ടികൾക്ക് രണ്ടും എംഎൽഎമാരുണ്ട്.

സച്ചിൻ പൈലറ്റ് ഇന്ന് ബിജെപിയിൽ ചേരും എന്നാണ് അഭ്യൂഹം. നിലവിൽ രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ് സച്ചിൻ പൈലറ്റ് . അങ്ങനെ ഉണ്ടായാൾ ഉത്തരേന്ത്യൻ ഭൂമിയിൽ കോൺഗ്രസ് സ്വാധീനം വീണ്ടും കുറയും.

Story Highlights move to sabotage ministry wont be successful says

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here