സ്വർണം ഇറക്കാൻ സ്വപ്നയ്ക്കും സംഘത്തിനും പണം നൽകിയിരുന്നയാളെ തിരിച്ചറിഞ്ഞു

probe team identifies man who helped swapna gold smuggling

സ്വർണം ഇറക്കാൻ സ്വപ്നയ്ക്കും സംഘത്തിനും പണം നൽകിയിരുന്ന ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. സ്വപ്നയെ സംസ്ഥാനം വിടാൻ സഹായിച്ചതും ഇയാളാണെന്നാണ് കണ്ടെത്തൽ.

ജൂണിൽ രണ്ട് തവണ സ്വപ്ന സ്വർണം കൊണ്ടുവന്നു. മൂന്നാം തവണ സ്വർണം കടത്തിയപ്പോഴാണ് സ്വപ്‌ന പിടിയിലാകുന്നത്. ഇന്നലെ അന്വേഷണ സംഘം റമീസ് സ്വർണ്ണ കള്ളക്കടത്ത് സംഘത്തിലെ പ്രധാന ഏജന്റ് മാത്രമെന്നും കസ്റ്റംസ് തിരിച്ചറിഞ്ഞു. സ്വപ്നയുടെ മൂന്ന് ഫോണിലേയും വിശദാംശങ്ങൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം. സ്വപ്ന ഫോണിൽ ബന്ധപ്പെട്ടവരിൽ പോലീസ് ഉന്നതരുമുണ്ടെന്നാണ് സൂചന.

അതേസമയം, സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് നീക്കം. നിലവിൽ സ്വപ്‌ന സുരേഷ് തൃശൂരിലെ കൊവിഡ് കെയർ സെന്ററിലാണ് ഉള്ളത്. സ്വപ്‌നയോടൊപ്പം മൂന്ന് റിമാൻഡ് പ്രതികളും നിരീക്ഷണത്തിലാണ്.

Read Also : സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഇന്ന്

കഴിഞ്ഞ ദിവസം രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്നലെ പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്. രണ്ട് വണ്ടികളിലായി പുറപ്പെട്ട സംഘത്തിന് നേരെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലാണ് എൻഐഎ ആസ്ഥാനത്ത് എത്തിച്ചത്.

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവരികയായിരുന്നു.

Story Highlights probe team identifies man who helped swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top