Advertisement

ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണൽ റോഡ് നിർമാണത്തിന് കേന്ദ്രസർക്കാർ അനുമതി

July 14, 2020
Google News 1 minute Read

ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണൽ റോഡ് നിർമാണത്തിന് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകി. 14.85 കിലോമീറ്റർ നീളമുളള തുരങ്കത്തിന്റെ നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

തുരങ്കത്തിനുള്ളിൽ വെള്ളം കയറാതിരിക്കാനായുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും രൂപകല്പനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വെന്റിലേഷൻ സംവിധാനം, അഗ്‌നിശമന സേവന സംവിധാനം, ഫുട്പാത്ത്, ഡ്രെയിനേജ് സംവിധാനം, എമർജൻസി എക്‌സിറ്റ് എന്നിവ തുരങ്കത്തിനുളളിൽ ഉണ്ടായിരിക്കും.

ഇംഗ്ലീഷ് ചാനലിലേതിന് സമാനമായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ഒരു തുരങ്കം നിർമിക്കണമെന്ന് സൈന്യം സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തുരങ്ക നിർമാണത്തിന് അനുമതി നൽകിയിരിക്കുന്നത്. മാത്രമല്ല, ശത്രുസൈന്യം പാലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിലേക്കാമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിർമിതിയ്ക്കായുള്ള നിർദേശം അവർ മുന്നോട്ടുവച്ചത്.

Story Highlights tunnel road, under Brahmaputra river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here