ആലപ്പുഴയിൽ മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു

COROnavirus

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം മരിച്ച 47കാരന് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സൗദിയിൽ നിന്ന് ജൂലൈ ആദ്യ വാരമാണ് ഇദ്ദേഹം നാട്ടിൽ എത്തിയത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രോഗം മൂർച്ഛിച്ചതോടെ വണ്ടാനം മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ഇദ്ദേഹം മരിച്ചത്.

Story Highlights Coronavirus, alappuzha, covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top