തിരുവല്ലയിൽ രണ്ട് കന്യാസ്ത്രീകൾക്ക് കൊവിഡ്; കോൺവെന്റ് അടച്ചു

COROnavirus

തിരുവല്ലയിൽ രണ്ട് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുകലശേരി ഹോളി സ്പിരിറ്റ് കോൺവെന്റിലെ കന്യാസ്ത്രീകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരും പുഷ്പഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്.

Read Also : കൊവിഡ് കാലത്ത് നടക്കുന്ന സമരങ്ങൾക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തു; ഹൈക്കോടതി

കൊവിഡ് സ്ഥിരീകരിച്ച കന്യാസ്ത്രീകളിൽ ഒരാൾ ആശുപത്രിയിലെ സൈക്യാട്രി വാർഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെയാൾ ജോലി നോക്കുന്നത് കമ്യൂണിറ്റി സർവീസിലാണ്. കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 35 അംഗങ്ങളുള്ള കോൺവെന്റ് അടച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ കൊവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 52 പേരാണുള്ളത്.

Story Highlights Coronavirus, Nun, Alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top