Advertisement

കൊവിഡ് കാലത്ത് നടക്കുന്ന സമരങ്ങൾക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തു; ഹൈക്കോടതി

July 14, 2020
Google News 1 minute Read

കൊവിഡ് കാലത്ത് നടക്കുന്ന സമരങ്ങൾക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. എത്ര സമരങ്ങൾക്ക് അനുമതി നൽകിയെന്ന് സർക്കാർ വ്യക്തമാക്കണം. ഇക്കാര്യത്തിൽ വിശദീകരണം തേടി സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

കൊവിഡ് കാലത്ത് സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് കോടതി നടപടി. കൊവിഡ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് വ്യക്തമാക്കണം. എത്ര സമരങ്ങൾക്ക് അനുമതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രജിസ്റ്റർ ചെയ്‌തെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. ഇന്ധന വില വർധനവിന് എതിരെ 16ന് സിപിഎം നടത്തുന്ന സമരത്തിലും എന്ത് നടപടി സ്വീകരിച്ചുവെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്ന പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നുപേർ പൊതുതാൽപര്യ ഹർജി നൽകിയത്. രാഷ്ട്രീയ പാർട്ടികൾ സമരം ചെയ്യുമ്പോൾ സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും സമരക്കാരും പൊലീസും തമ്മിൽ സംഘർഷങ്ങളുണ്ടാവുന്നു. ഇത് രോഗവ്യാപനത്തിന് സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന ഇത്തരം സമരങ്ങൾ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ നാളെ നിലപാട് വ്യക്തമാക്കണമെന്നാണ് സർക്കാരിന് ഹൈക്കോടതി നിർദേശം.

Story Highlights Strike during covid, high court





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here